തിരുവനന്തപുരം : ബിജെപി മേഖല പ്രഭാരി, സംഘടനാ സെക്രട്ടറിമാരെ നിയമിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ വി.കെ.സജീവൻ മേഖലാ പ്രഭാരി, എ.വി. ഷിജു മേഖല സംഘടനാ സെക്രട്ടറിയാ യും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സംസ്ഥാന വൈസ് വൈസ്പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻമാസ്റ്ററെ മേഖല പ്രഭാരിയായും നിയമിച്ചു. കെ.പി. സുരേഷാണു സംഘടനാ സെക്രട്ടറി.
തൃശൂർ, പാലക്കാട് ജില്ലകളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ മേഖലപ്രഭാരി, കെ.വി.സുരേഷ്ബാബു സംഘടനാ സെക്രട്ടറി. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ് മേഖല പ്രഭാരി, അജിഘോഷ് സംഘടനാ സെക്രട്ടറി.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ജി. കാശിനാഥിനെയും മേഖലാ സംഘടനാ സെക്രട്ടറിയായി നിയമിച്ചു.